ദേശീയം

ഹിന്ദുക്കൾ ഒന്നിച്ചില്ലെങ്കിൽ നാട് പാക്കിസ്ഥാനാകും; വിവാ​ദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

സമകാലിക മലയാളം ഡെസ്ക്

ജയ്‍പൂര്‍: ഹിന്ദുക്കള്‍ ഒന്നിച്ചില്ലെങ്കില്‍ രാജസ്ഥാനിലെ നഗരങ്ങള്‍ പാക്കിസ്ഥാനാകുമെന്ന വിവാ​ദ പരാമർശവുമായി ബിജെപി എംഎൽഎ. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ എംഎല്‍എ ഗുലാബ് ചന്ദ് കട്ടാരിയ വിവാദ പരാമർശം നടത്തിയത്. 

ജയ്പൂരിലെ പുരാതന നഗരങ്ങളില്‍ അവസരം കിട്ടിയാല്‍ സന്ദര്‍ശനം നടത്താനും ഇവിടുത്തെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ പൂജകള്‍ ലഭിക്കാതെ കരയുകയാണെന്നും പ്രസംഗത്തിനിടെ എംഎല്‍എ പറഞ്ഞു. ഇറച്ചിയുടെയും എല്ലുകളുടെയും അവശിഷ്ടങ്ങള്‍ ആള്‍ക്കാര്‍ ക്ഷേത്രത്തിന് സമീപത്തുള്ള പ്രദേശത്തേക്ക് വലിച്ചെറിയുന്നതിനാല്‍ ശരിയായ രീതിയിലുള്ള പൂജകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു. വരാന്‍ പോകുന്ന അപകടം തിരിച്ചറിയണമെന്നും ഹിന്ദുക്കൾ ഒന്നിക്കണമെന്നും ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. 

എല്ലാവരും രാമന്‍റെ മക്കളാണ്. നമ്മുടെ ജാതിയും മതവും രാമനാണെന്നും മരണ സമയത്ത് പറയുന്നത് പോലും രാം രാം എന്നാണെന്നും കട്ടാരിയ പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് ഒന്നിക്കണമെന്നും തന്നെ പിന്തുണക്കാനും ഗുലാബ് ചന്ദ് കട്ടാരിയ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി