ദേശീയം

ട്രാന്‍സ്‌ജെന്‍ഡറിന് പ്രധാന സ്ഥാനം നല്‍കിയ വ്യക്തി സ്ത്രീത്വത്തെ അപമാനിക്കില്ല; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി പ്രകാശ് രാജ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തില്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വനിതാ കമ്മീഷന്റെ നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. രാഹുല്‍ ഗാന്ധി സ്ത്രീകള്‍ക്ക് എതിരല്ലെന്മന് അദ്ദേഹം പറഞ്ഞു. 

രാഹുല്‍ സ്ത്രീകള്‍ക്ക് എതിരല്ല. ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ പ്രധാന സ്ഥാനത്ത് നിയോഗിച്ച വ്യക്തി സ്ത്രീകള്‍ക്ക് എതിരാവില്ല. സ്ത്രീത്വത്തെ അപമാനിച്ചു എന്ന തരത്തില്‍ മാത്രം അദ്ദേഹത്തിന്റെ വാക്കുകളെ കാണുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. രാഹുലിന്റെ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെന്നും പാര്‍ലമെന്റില്‍ ഇല്ലായിരുന്നുവെന്നതും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

 
 റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിക്കുന്നതിനിടയിലാണ് നിര്‍മ്മലാ സീതാരാമനെ പേരെടുത്ത് പറഞ്ഞ് രാഹുല്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. റഫാല്‍ വിഷയത്തില്‍ ജനങ്ങളില്‍ നിന്ന് മോദി ഓടിഒളിക്കുകയാണെന്ന് പറഞ്ഞ രാഹുല്‍, സംരക്ഷണം ആവശ്യപ്പെട്ട് മോദി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനെ സമീപിച്ചിരിക്കുകയാണെന്നും ഒരുപടി കൂടി കടന്നു. 'അയാള്‍ ഒരു സ്ത്രീയോട് പറഞ്ഞു, സീതാരാമന്‍ജി, നിങ്ങള്‍ എന്നെ രക്ഷിക്കണം, എനിക്ക് എന്നെ തന്നെ രക്ഷിക്കാന്‍ കഴിയാത്ത സാഹചര്യമാണ്' ഇതാണ് വിവാദത്തിന് ഇടയാക്കിയ രാഹുലിന്റെ വാക്കുകള്‍.

രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഒന്നടങ്കം വ്യാപക വിമര്‍ശനവുമായാണ് രംഗത്തുവന്നത്. രാഹുല്‍ഗാന്ധി സീതാരാമനെ അപമാനിച്ചുവെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് വിമര്‍ശനത്തിന് തുടക്കമിട്ടത്.സീതാരാമനെതിരെയുളള പരാമര്‍ശത്തിലുടെ സ്ത്രീകളെ ഒന്നടങ്കം രാഹുല്‍ അപമാനിച്ചിരിക്കുകയാണെന്നും മോദി ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി