ദേശീയം

പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ വന്‍ തീപിടിത്തം; ഫര്‍ണിച്ചര്‍ മാര്‍ക്കറ്റ് കത്തി നശിച്ചു, ആളപായമില്ല 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കീര്‍ത്തി നഗര്‍ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ ഒന്നരയോടെയാണ് മാര്‍ക്കറ്റിനുള്ളിലെ ഫര്‍ണിച്ചര്‍ കടയില്‍ നിന്നും തീ പടര്‍ന്ന് പിടിച്ചത്. അഗ്നിശമന സേനയുടെ പത്തോളം വാഹനങ്ങള്‍ തീയണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്.

കടകളിലേക്ക് പടര്‍ന്ന തീ സമീപത്തുള്ള റെയില്‍വേ ലൈനിലേക്കും ബാധിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശം മുഴുവന്‍ തീപടര്‍ന്നിട്ടുണ്ടെന്നുള്ള അഭ്യൂഹങ്ങളും പുറത്ത് വരുന്നുണ്ട്. കിലോമീറ്ററുകള്‍ അകലെ നിന്നേ തീ കത്തുന്ന ദൃശ്യങ്ങള്‍ കാണാം.


 
അഗ്നിബാധയുടെ കാരണം ഇതുവരേക്കും അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.  തീപിടിത്തമുണ്ടായ സ്ഥലത്തിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നും കുട്ടികളെയും മുതിര്‍ന്നവരെയും മാറ്റിപ്പാര്‍ക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ