ദേശീയം

മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ചു കൊന്ന കേസ്: ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍; ശിക്ഷ പതിനേഴിന്

സമകാലിക മലയാളം ഡെസ്ക്


പാഞ്ച്കുള: മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ദൈവവും ദേര സച്ച സൗധ തലവനുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി. റാം ചന്ദര്‍ ഛത്രപതി കൊലക്കേസില്‍ ശിക്ഷാ വിധി പറയാന്‍ പാഞ്ച്കുള സിബിഐ കോടതി ജനുവരി 17ലേക്ക് മാറ്റി. ഗുര്‍മീതിന്റെ മൂന്ന് സഹായികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. ലൈംഗിക പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന റാം റഹീം വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് വിചാരണയ്ക്ക് വിധേയനായത്. 

2002 ഒക്ടോബറിലാണ് ഛത്രപതി കൊല്ലപ്പെട്ടത്. ഗുര്‍മീതിന്റെ ആശ്രമത്തില്‍ എങ്ങനെയാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന റിപ്പോര്‍ട്ട് ഛത്രപതിയുടെ പത്രമായ പൂരാ സച്ചില്‍പ്രസിദ്ധീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം