ദേശീയം

തീയറ്റര്‍ അടിച്ചു തകര്‍ത്തു; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയ്ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ദി ആക്‌സിഡന്റര്‍ പ്രൈം മിനിസ്റ്റര്‍ എന്ന, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ രാഷ്ട്രീയ ജീവിതം പ്രതിപാദിക്കുന്ന സിനിമ പ്രദര്‍ശിപ്പിച്ച തീയറ്റര്‍ ആക്രമിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്തയിലെ ക്വസ്റ്റ് മാളിലെ മള്‍ട്ടിപ്ലക്‌സില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി തീയറ്റര്‍ തകര്‍ത്തത്. 

തീയറ്ററിലുണ്ടായിരുന്നവരോട് ഇറങ്ങി പോകാന്‍ നിര്‍ദേശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, ഈ സിനിമയുടെ പ്രദര്‍ശനം എങ്ങും അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍  സിനിമയുടെ പ്രദര്‍ശനം നിര്‍ത്തില്ലെന്ന് തീയറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. 

മന്‍മോഹന്‍സിങ്, രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി എന്നിവരെ മോശമായി ചിത്രീകരിക്കുന്ന സിനിമ രാഷ്ട്രീയ ലക്ഷ്യം മാത്രം വെച്ചുള്ളതാണെന്നും, പ്രദര്‍ശനം അനുവദിക്കില്ലെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം വാദിക്കുമ്പോള്‍,ആവിഷ്‌കാര സ്വാതന്ത്ര്യത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഈ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ