ദേശീയം

പ്രണയ നഷ്ടം സഹിക്കാന്‍ വയ്യ; കമിതാക്കള്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു: ഒടുവില്‍ ആശുപത്രി കിടക്കയില്‍ താലികെട്ട്

സമകാലിക മലയാളം ഡെസ്ക്

പ്രണയ നഷ്ടം സഹിക്കാന്‍ സാധിക്കാതെ ആത്മഹത്യയ്ക്ക് ശ്രമിക്കുക, പിന്നീട് ആശുപത്രി കിടക്കയില്‍ ഒന്നിക്കുക. സിനിമയില്‍ മാത്രം കണ്ടുപരിചയമുള്ള രംഗങ്ങള്‍ ജീവിതത്തിലും അരങ്ങേറിയിരിക്കുയാണ്. തെലങ്കാനയിലാണ് സംഭവം. വിക്രമാബാദ് സ്വദേശിയായ ഇരുപത്തിയൊന്നുകാരി രേഷ്മ, തന്റെ അകന്ന ബന്ധുവായ നവാസുമായി ഏറെനാള്‍ പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ ഇതറിഞ്ഞാല്‍ വിവാഹത്തിനു ഒരിക്കലും സമ്മതിക്കില്ലെന്നും എതിര്‍പ്പ് പ്രകടിപ്പിക്കുമെന്നും രേഷ്മ അടിയുറച്ചു വിശ്വസിച്ചു. വീട്ടുകാര്‍ രേഷ്മയ്ക്ക് വിവാഹ ആലോചന നടത്തി തുടങ്ങിയിരുന്നു. 

രണ്ടു വര്‍ഷമായുളള പ്രണയം മറക്കാന്‍ രേഷ്മ ഒരുക്കമായിരുന്നില്ല. ഒടുവില്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രി കിടക്കയില്‍ കഴിഞ്ഞിരുന്ന രേഷ്മയെ കാണാനെത്തിയ നവാസ്, രേഷ് മകഴിച്ച അതേ മരുന്നു കഴിച്ച് ആത്മഹത്യ ശ്രമിച്ചു. ഗുരുതരവസ്ഥയിലായ ഇരുവരെയും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ക്രൊഫോര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലേയ്ക്കാണ് മാറ്റിയത്. ഇവിടുത്തെ ഡോക്ടറാണ്  ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിക്കാനുള്ള സാഹചര്യം ഇവരുടെ ബന്ധുക്കളെ ധരിപ്പിച്ചത്. 

രേഷ്മയുടെയും നവാസിന്റെയും പ്രണയം തിരിച്ചറിഞ്ഞ ബന്ധുക്കള്‍ മറുത്തൊന്നും പറഞ്ഞില്ല. ഈ പ്രണയ ബന്ധത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊന്നും അറിയില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്രയധികം സങ്കീര്‍ണമാകില്ലെന്നും രേഷ്മയുടെ ബന്ധു അറിയിച്ചു. ആശുപത്രി കിടക്കയില്‍ വച്ചു തന്നെ ബന്ധുക്കള്‍ ഇരുവരുടെയും വിവാഹം നടത്തി. ഐവി ട്യൂബുകളും ശ്വസന സഹായികളും ശരീരത്തില്‍ ഘടിപ്പിച്ച് രേഷ്മയും നവാസും വിവാഹിതരായി. നവാസ് വീല്‍ചെയറില്‍ രേഷ്മയുടെ കിടക്കക്കരികിലെത്തിയാണ് ചടങ്ങ് നടത്തിയത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ സംബന്ധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു