ദേശീയം

സീല്‍ പൊട്ടിയ കൂള്‍ ഡ്രിങ്‌സ് ആരെങ്കിലും വാങ്ങുമോ? കന്യകാത്വത്തെക്കുറിച്ചു വിവാദ പോസ്റ്റുമായി കോളജ് പ്രൊഫസര്‍

സമകാലിക മലയാളം ഡെസ്ക്

ന്യക അല്ലാത്ത പെണ്‍കുട്ടികളെ കവര്‍ പൊട്ടിച്ച ബിസ്‌ക്കറ്റിനോടും മറ്റും ഉപമിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. കൊല്‍ക്കത്തയിലെ പ്രശസ്തമായ ജാവദ്പൂര്‍ സര്‍വ്വകലാശാലയിലെ അധ്യാപകനായ കനക് സര്‍ക്കാര്‍ ആണ് ഏറെ സ്ത്രീവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. 

സീല്‍ പൊട്ടിച്ച ബോട്ടിലിനോടും കവര്‍ പൊട്ടിച്ച ബിസ്‌ക്കറ്റിനോടുമെല്ലാമാണ് ഇയാള്‍ കന്യകയല്ലാത്ത സ്ത്രീകളെ ഉപമിക്കുന്നത്. കവര്‍ പൊട്ടിച്ച ബിസ്‌ക്കറ്റ് കാശു കൊടുത്ത് വാങ്ങി കബളിപ്പിക്കപ്പെടരുതെന്ന് പുരുഷന്‍മാരോട് നിര്‍ദേശിക്കുമുണ്ട് ഇയാള്‍. വിമര്‍ശനങ്ങള്‍ മൂലം പോസ്റ്റ് കനക് സര്‍ക്കാര്‍ തന്നെ ഡിലീറ്റ് ചെയ്തു. 

ഇരുപത് വര്‍ഷത്തോളം അധ്യാപനപരിചയമുള്ള കനക് സര്‍ക്കാര്‍ ഡോക്ടറേറ്റ് നേടിയ വ്യക്തി കൂടിയാണ്. സ്ത്രീവിരുദ്ധമായ പ്രസ്താവനകള്‍ നടത്തി ഇയാള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. 

കന്യകയായ ഭാര്യ ഒരു മാലാഖയെപ്പോലെയാണെന്നും ഇയാള്‍ പറയുന്നുണ്ട്. 'സീല്‍ ചെയ്ത് ഒട്ടിച്ച കുപ്പി പോലെയാണ് ഒരു പെണ്‍കുട്ടി ജനിക്കുന്നത്. ആരെങ്കിലും അത് തുറക്കുന്നത് വരെ അവള്‍ കന്യകയാണ്. ഒരുവള്‍ കന്യകയാണെങ്കില്‍ അവള്‍ മൂല്യങ്ങളും സംസ്‌കാരവും ലൈംഗിക ശുചിത്വവും കാത്തു സൂക്ഷിക്കുന്നവള്‍ കൂടിയായിരിക്കും' കനക് സര്‍ക്കാര്‍ ഫേസ്ബുക്കില്‍ എഴുതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി