ദേശീയം

മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ് ധാരണ; ഇടതു പാര്‍ട്ടികള്‍ക്കും സീറ്റ് നല്‍കും: രാജ് താക്കറെയുമായി കൂട്ടില്ലെന്ന് പവാര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ വരുന്ന ലോക്‌സഭ തെരഞ്ഞടുപ്പിലും സഖ്യമായി തന്നെ നീങ്ങാന്‍ കോണ്‍ഗ്രസ്-എന്‍സിപി ധാരണ. നാല്‍പ്പത്തിയെട്ട് സീറ്റുകളില്‍ 45ലും ധാരണയായെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കി. പവാറും രാഹുല്‍ ഗാന്ധിയും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനം. 

സഖ്യത്തില്‍ ഇടതു പാര്‍ട്ടികള്‍ക്കു സീറ്റുകള്‍ നല്‍കുമെന്നും പവാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സീറ്റുകളില്‍ നിന്നാകും ഇടതു പാര്‍ട്ടികള്‍ക്ക് സീറ്റ് നല്‍കുക. എന്‍സിപിയുടെ ഒരു സീറ്റ് കര്‍ഷക നേതാവ് രാജു ഷെട്ടിയുടെ സ്വാഭിമാനി ശെത്കരി സംഘടനയ്ക്കും നല്‍കും. 

രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുമായുള്ള സഖ്യനീക്ക വാര്‍ത്തകള്‍ പവാര്‍ നിഷേധിച്ചു. രണ്ടോ മൂന്നോ സീറ്റുകളെ കുറിച്ച് മാത്രമാണ് ഇനി തീരുമാനമാകാനുള്ളത്. ഇതുകൂടി തീരുമാനമാകാനാണ് കാത്തിരിക്കുന്നത്. അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ സീറ്റുകളുടെ ധാരണയെക്കുറിച്ച് പ്രഖ്യാപനം നടത്തിയേനെയെന്ന് ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു