ദേശീയം

മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരെ 'റാഞ്ചി' ബിജെപിയുടെ ഓപറേഷന്‍ ലോട്ടസ് ?  കളമൊരുങ്ങുന്നത് കുതിരക്കച്ചവടത്തിനെന്ന് ഡി കെ  ശിവകുമാര്‍

സമകാലിക മലയാളം ഡെസ്ക്

 ബംഗളുരു: കോണ്‍ഗ്രസിന്റെ മൂന്ന് എംഎല്‍എമാര്‍ മുംബൈയില്‍ ബിജെപി നേതാക്കള്‍ക്കൊപ്പമുണ്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി കെ ശിവകുമാര്‍. കുതിരക്കച്ചവടമാണ് സംസ്ഥാനത്ത് നടക്കാന്‍ പോകുന്നതെന്നും എന്താണ് എംഎല്‍എമാരെ ബിജെപിയിലേക്ക് 'വലിച്ച' ഘടകമെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. 2008 ലും ബിജെപി ഇതേ നയം തുടര്‍ന്നിരുന്നുവെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് ബിജെപിയോട് ആഭിമുഖ്യമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. ബിജെപി എംഎല്‍എമാരെ വലിക്കാന്‍ നീക്കം നടത്തുന്നുണ്ടെന്ന രഹസ്യ വിവരം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടും അദ്ദേഹം നടപടി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്നാണ് ഈ അവസ്ഥ ഉണ്ടായതെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു നീക്കം ആരംഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രിക്ക് താന്‍ വിവരം നല്‍കിയെന്നും എന്നാല്‍ വരുന്നിടത്ത് വച്ച് കാണാം എന്നുമായിരുന്നു കുമാരസ്വാമിയുടെ മറുടപടിയെന്നും ശിവകുമാര്‍ ആരോപിച്ചു. മകരസംക്രാന്തിക്ക് പിന്നാലെ വിപ്ലവം നടക്കുമെന്ന ബിജെപി പ്രതീക്ഷകള്‍ പൂവണിയുകയില്ല. കൂറുമാറ്റ നിരോധന നിയമം രാജ്യത്തുണ്ട്, പക്ഷേ ബിജെപിയുടെ ശ്രമം എന്തിനാണെന്ന് അറിയമാമെന്നും അദ്ദേഹം വ്യക്തമാക്കി. 

കോണ്‍ഗ്രസ് ജനതാദളിനെ പരിഗണിക്കുന്നില്ലെന്നും മൂന്നാംകിട പൗരന്‍മാരെപ്പോലെയാണ് പെരുമാറുന്നതെന്നും കുമാരസ്വാമി ആരോപിച്ചിരുന്നു. ഇതോടെയാണ് സഖ്യത്തിനുള്ളിലെ വിള്ളലുകള്‍ പരസ്യമായത്. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശനങ്ങള്‍ മറച്ച് പിടിക്കുന്നതിനാണ് ശിവകുമാര്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും അടിസ്ഥാന രഹിതമായ ആരോപണമാണെന്നുമാണ് ബിജെപി നേതാക്കളുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ