ദേശീയം

ഇര തേടിയെത്തി പശുക്കുട്ടിയെ പിടിച്ചു; പശുക്കള്‍ പുലിയെ കുത്തിക്കൊന്നു 

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പുലി പിടിച്ചു എന്നത് കേട്ടു പതിഞ്ഞ വാചകമാണ്. എന്നാല്‍ പശുക്കള്‍ പുലിയെ കുത്തിക്കൊന്നു എന്ന് കേള്‍ക്കുമ്പോള്‍ അമ്പരപ്പ് ഉണ്ടാവുക സ്വാഭാവികമാണ്.  ഇത്തരമൊരു വേറിട്ട വാര്‍ത്തയാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും പുറത്തുവരുന്നത്. 

ഇര തേടി നാട്ടില്‍ വേട്ടയ്ക്കിറങ്ങിയ പുലിയെയാണ് പശുക്കള്‍ കുത്തിക്കൊലപ്പെടുത്തിയത്.  പശു സംരക്ഷണകേന്ദ്രത്തിലാണ് കാട്ടില്‍ നിന്നും ഇര തേടി രണ്ടു പുലികള്‍ എത്തിയത്. രാത്രി ഗോശാലയില്‍ കടന്ന പുലികളെ കണ്ട് പശുക്കള്‍ വിരണ്ട് ബഹളമുണ്ടാക്കിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതോടെ പശുക്കല്‍ ഗോശാലയ്ക്ക് ചുറ്റും ഓടാന്‍ തുടങ്ങി. അപ്പോഴാണ്  പുലികളില്‍ ഒന്ന് പശുക്കിടാവിനെ പിടികൂടിയത്. കിടാവിനെ ആക്രമിക്കുന്നത് കണ്ടതോടെ മറ്റു പശുക്കള്‍ കൂട്ടമായി പുലിയുടെ നേര്‍ക്ക് തിരിഞ്ഞു. മുപ്പതോളം പശുക്കള്‍  സംഘം ചേര്‍ന്ന് എത്തിയതോടെ പുലി ആകെ വിരണ്ടു. പിന്നീട് പശുക്കള്‍ പുലിയെ ചവിട്ടിമെതിക്കുകയും കൊമ്പുകള്‍ കൊണ്ട് കുത്തിക്കൊല്ലുകയും ചെയ്തു. 

രണ്ടാമത്തെ പുലി ഈ സമയം കൊണ്ട് ഗോശാലയ്ക്ക് പുറത്തുകടന്നിരുന്നു. പശുക്കളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ചത്തുകിടക്കുന്ന പുലിയെ കണ്ടത്. ഇവര്‍ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വയസുള്ള ആണ്‍പുലിയാണ് ചത്തതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിശുദ്ധ മൃഗമായി കാണുന്ന പശുവിന്റെ കരുത്തില്‍ അമ്പരന്നിരിക്കുകയാണ് ഗ്രാമവാസികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍