ദേശീയം

ഗതാഗത വിഭാഗത്തിലെ അഴിമതി; സായ് ഡയറക്ടറടക്കം ആറ് പേര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടര്‍ ഉള്‍പ്പെടെ ആറ് പേരെ സിബിഐ അറസ്റ്റ് ചെയ്തു. സ്‌പോര്‍ടസ് അതോറിറ്റിയിലെ ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സായ് ഡയറക്ടര്‍ എസ്‌കെ ശര്‍മയും നാല് ഉദ്യോഗസ്ഥരും രണ്ട് സ്വകാര്യ വ്യക്തികളുമാണ് അറസ്റ്റിലായത്. 

സായിയുടെ ന്യൂഡല്‍ഹി ലോധി റോഡിലെ ഹെഡ്ഡോഫീസില്‍ നടത്തിയ റെയ്ഡിന് ശേഷമായിരുന്നു അറസ്റ്റ്. കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി സായ് ഹെഡ്ഡോഫീസ് സിബിഐ സീല്‍ ചെയ്ത് പൂട്ടി. എസ്‌കെ ശര്‍മയ്ക്ക് പുറമെ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍ ഹരിന്ദര്‍ പ്രസാദ്, സൂപ്പര്‍വൈസര്‍ ലളിത് ജോളി, യുഡിസി വികെ ശര്‍മ, കോണ്‍ട്രാക്റ്റര്‍മാരായ മന്‍ദീപ് അഹുജ, ഇയാളുടെ സഹായി യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. 

അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അഴിമതിക്കെതിരായ ഏതുനടപടിയെയും പിന്തുണയ്ക്കുമെന്നും സായ് ഡയറക്ടര്‍ ജനറല്‍ നീലം കപൂര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം