ദേശീയം

പശുക്കളെ തീയിലൂടെ ഓടിക്കുന്നത് ആചാരം: ദേഹത്ത് തീപടര്‍ന്ന് പരിഭ്രാന്തരായി ഓടുന്ന പശുക്കളുടെ ദൃശ്യങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കര്‍ണാടകയില്‍ പരമ്പരാഗത ആചാരത്തിന്റെ പേരില്‍ പശുക്കളോട് വന്‍ ക്രൂരത. പശുക്കളെ തീയിലേക്ക് തള്ളിയിടുന്നതിന്റെയും ദേഹത്ത് തീപടര്‍ന്ന് ഇവ പ്രാണവേദനയോടെ ഓടുന്നതിന്റെയെല്ലാം ദൃശ്യങ്ങള്‍ വൈറലാണ്. മകരസംക്രാന്തി ദിവസം പരമ്പരാഗതമായ ആചാരമെന്ന രീതിയിലാണ് പശുക്കളെ ആളിപ്പടരുന്ന തീയിലൂടെ നടത്തിക്കുന്നത്. 

മകരസംക്രാന്തി ആഘോഷങ്ങള്‍ക്കിടയാണ് കര്‍ണാടകയില്‍ പശുക്കളെ തീയിലൂടെ നിര്‍ബന്ധപൂര്‍വം നടത്തിക്കുന്ന ദുരാചാരം അരങ്ങേറുന്നത്. പരമ്പരാഗതമായ ആചാരമെന്ന പേരില്‍ പശുക്കളെ അണിയിച്ചൊരുക്കിയാണ് തീയിലൂടെ നടത്തിക്കുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാവാനാണ് പശുക്കളെ ഇങ്ങനെ തീയില്‍ ഓടിക്കുന്നത് എന്നാണ് വിശ്വാസം. 

പശുക്കളെ തീയിലൂടെ നടത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാട്ടുണ്ട്. വീഡിയോ വൈറലായതോടെ രാജ്യത്തൊട്ടാകെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്. പശുക്കളുടെ ദേഹത്ത് തീപിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പശുക്കളില്‍ ചിലതിനൊപ്പം ആളുകളും തീയിലൂടെ ഓടിയിറങ്ങുന്നുണ്ട്. 

ആദ്യം പശുക്കളെ അണിയിച്ചൊരുക്കി അവയ്ക്ക് വേണ്ട ഭക്ഷണവും വെള്ളവും കൊടുത്ത ശേഷമാണ് ഇവയെ തീയിലേക്ക് തള്ളിവിടുന്നത്. പിന്നില്‍ നിന്ന് ഓടിക്കുകയോ തീയിലേക്ക് തള്ളുകയോ ആണ് ചെയ്യുക. ചടങ്ങിന് ശേഷം കാലികളെ മേയാനായി വിടുകയും ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു