ദേശീയം

യുദ്ധമില്ല, എന്നിട്ടും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിച്ചുവീഴുന്നു; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: രാജ്യസുരക്ഷയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. യുദ്ധം ഇല്ലാതിരുന്നിട്ടും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിച്ചുവീഴുകയാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇത് നാം കൃത്യമായി ചുമതല നിര്‍വഹിക്കാത്തതുകൊണ്ടാണെന്ന് ആര്‍എസ്എസ് മേധാവി കുറ്റപ്പെടുത്തി.

നാഗ്പുരില്‍ നടന്ന ചടങ്ങിലായിരുന്നു മോഹന്‍ ഭാഗവതിന്റെ വിമര്‍ശനം. സ്വാതന്ത്ര്യത്തിനു മുമ്പ് നിരവധി പേര്‍ രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തു. സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം യുദ്ധസമയങ്ങളിലായിരുന്നു രാജ്യത്തിനു വേണ്ടിയുള്ള ജീവത്യാഗം. എന്നാല്‍ ഇപ്പോള്‍ യുദ്ധം ഇല്ലാതിരുന്നിട്ടും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിച്ചുവീഴുകയാണ്. നാം നമ്മുടെ ജോലി കൃത്യമായി ചെയ്യാത്തതുകൊണ്ടാണ് ഇതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. 

യുദ്ധമില്ലാതിരുന്നിട്ടും അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ മരിക്കുന്നത് എന്തുകൊണ്ടാണ്? അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. അത് ഒഴിവാക്കാന്‍ നടപടിയെടുക്കേണ്ടതുണ്ട്- മോഹന്‍ ഭാഗവത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി