ദേശീയം

കേന്ദ്ര സർവീസിൽ നിരവധി അവസരങ്ങൾ; അർധ സൈനിക വിഭാഗങ്ങളിലും റെയിൽവേയിലും ഒഴിവുകൾ ഒരു ലക്ഷത്തിലേറെ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പത്ത് ശതമാനം സാമ്പത്തിക സംവരണം നിലവിൽ വന്നതോടെ കേന്ദ്ര സർവീസിൽ നിരവധി തൊഴിലവസരങ്ങൾ. അർധ സൈനിക വിഭാഗങ്ങളിലും റെയിൽവേയിലും പ്രത്യക്ഷ, പരോക്ഷ നികുതി വകുപ്പുകളിലുമായി ഒട്ടേറെ ഒഴിവുകളാണുള്ളത്. 

അർധ സൈനിക വിഭാഗങ്ങളിൽ ഒരു ലക്ഷത്തിലേറെ ഭടന്മാരുടെ ഒഴിവുകളുണ്ട്. റെയിൽവേയും ഒരു ലക്ഷത്തിലേറെ പേരെ നിയമിക്കാൻ ഒരുങ്ങുകയാണ്. പ്രത്യക്ഷ, പരോക്ഷ നികുതി വകു‌പ്പുക‌ളി‌ൽ എഴുപതിനായിരത്തോളമാണ് ഒഴിവുകളുള്ളത്. 

അതേസമയം കഴിഞ്ഞ നാല് വർഷത്തിനിടെ 75,000 സർക്കാർ ജോലിക‌ൾ ഇല്ലാതായെ‌‌ന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കരാർ അടിസ്ഥാനത്തിൽ ജോലിക്കാരെ നിയമിക്കുന്നതും വിരമിച്ചവർക്കു വീണ്ടും കരാർ നൽകുന്നതുമാണു ജീവനക്കാരുടെ സംഖ്യ കുറയ്ക്കുന്നത്. 2017 ൽ റെയിൽവേയിൽ മാത്രം 23,000 പേരുടെ കുറവുണ്ടായി. ഇപ്പോൾ 13.08 ലക്ഷമാണു റെയിൽവേ ജീവനക്കാർ. കഴിഞ്ഞ വർഷത്തെ പൊതു ബജറ്റിൽ സർക്കാർ നൽകിയ സ്ഥിതിവിവരക്കണക്കിലാണ് നാല് വർഷത്തിനിടെ സർക്കാർ ജോലികൾ ഗണ്യമായി കുറഞ്ഞെന്നു വെളിപ്പെടുത്തിയത്. 

കരാർ തൊഴിലിനെ പൂർണമായി ആശ്രയിക്കാൻ പറ്റാത്ത മേഖലകളിലെ ഒഴിവുകൾ പ്ര‌തീക്ഷ നൽകുന്നു. കഴിഞ്ഞ വർഷം പ്രതിരോധം ഒഴികെയുള്ള കേന്ദ്ര മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി 33.52 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2014 മാർച്ച് ഒന്നുമായി താരതമ്യപ്പെടുത്തിയാൽ 75,000ത്തിന്റെ കുറവ്. 2018–19 ൽ ജീവനക്കാരുടെ സംഖ്യ 2.50 ലക്ഷം ഉയരുമെന്ന വാ‌ഗ്ദാനമാണു സർക്കാർ നൽകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം