ദേശീയം

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന കേബിള്‍ കാര്‍ ട്രയല്‍ റണ്ണിനിടെ തകര്‍ന്നു വീണു; രണ്ടു പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍:  പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ ജമ്മു റോപ് വേയുടെ
 കേബിള്‍ കാര്‍ തകര്‍ന്ന്‌ വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പീര്‍ ഖുമിലെ മഹാമായ ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ഫെബ്രുവരി മൂന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യാനിരുന്ന കേബിള്‍ കാറാണ് തകര്‍ന്നത്. 

ആറ് തൊഴിലാളികളുമായി യാത്ര ആരംഭിച്ച കേബിള്‍ കാര്‍ മധ്യഭാഗത്ത് എത്തിയതോടെ സാങ്കേതിക പിഴവ് മൂലം അപകടം ഉണ്ടാവുകയായിരുന്നു.  

കേബിളില്‍ നിന്ന് ബന്ധം വേര്‍പെട്ടു പോയ കാര്‍ 30 മീറ്ററോളം താഴ്ചയുള്ള വനപ്രദേശത്തേക്ക് പതിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശിയായ രാകേഷ് കുമാര്‍ റാം സംഭവ സ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മറ്റുള്ള നാലുപേര്‍ക്കും സാരമായ പരിക്കുകള്‍ ഉണ്ട്. 

വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 75 കോടി രൂപ ചിലവഴിച്ചാണ് കേബിള്‍ കാര്‍ നിര്‍മ്മിച്ചത്.  ജമ്മുവിലെ തവി നദിയെ ബഹു കോട്ടയുമായി ബന്ധിപ്പിക്കുന്നതായിരുന്നു കേബിള്‍ കാര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍