ദേശീയം

മായാവതിക്കെതിരായ അധിക്ഷേപം; ബിജെപി എംഎല്‍എ മാപ്പു പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിയെ അധിക്ഷേപിച്ച സംഭവത്തില്‍ ബിജെപി എംഎല്‍എ സാധനാ സിങ് മാപ്പു പറഞ്ഞു. അധിക്ഷേപിക്കാന്‍ വേണ്ടിയായിരുന്നില്ല താന്‍ അങ്ങനെ പരാമര്‍ശിച്ചതെന്നും മായവതിയുടെ പിന്തുണ തുടര്‍ന്നും ബിജെപിക്ക് ഉണ്ടാവണമെന്ന ആഗ്രഹം മാത്രമായിരുന്നു തന്റെ പ്രസംഗത്തിന് പിന്നിലെന്നും സാധന സിങ് പറഞ്ഞു. 

മാപ്പ് പറഞ്ഞുവെങ്കിലും മായാവതിയെ അധിക്ഷേപിച്ചതിനെതിരെ ബിഎസ്പി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.  എസ്പി- ബിഎസ്പി സഖ്യരൂപീകരണത്തില്‍ ബിജെപിക്ക് വിറളി പിടിച്ചതിന്റെ ഭാഗമായുണ്ടായതാണ് എംഎല്‍എയുടെ പ്രതികരണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപി എംഎല്‍എയുടെ വാക്കുകള്‍ അപലപിക്കപ്പെടേണ്ടതാണെന്നും രാജ്യത്തെ സ്ത്രീകളെ മുഴുവനാണ് അവര്‍ അപമാനിച്ചതെന്നും അഖിലേഷ് പറഞ്ഞു. 

 സാധനാ സിങിനെതിരെ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവാദ പരാമര്‍ശത്തില്‍ എംഎല്‍എ വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അധികാരത്തിന് വേണ്ടി മായാവതി അന്തസ് വില്‍ക്കുകയാണെന്നും ട്രാന്‍സ്‌ജെന്‍ഡറുകളെക്കാള്‍ മോശമാണെന്നുമായിരുന്നു മുഗള്‍ സരായ് എംഎല്‍എയായ സാധനാ സിങിന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ