ദേശീയം

അച്ഛനെ രണ്ട് അങ്കിള്‍മാര്‍ കൊന്നതാണ്; ഉറക്കമുണര്‍ന്നപ്പോള്‍ നാലു വയസുകാരി മകള്‍ പറഞ്ഞു; ആത്മഹത്യയെന്ന് കരുതിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

നോയിഡ; നാല് വയസുകാരിയുടെ വെളിപ്പെടുത്തലില്‍ ആത്മഹത്യയെന്ന് വിലയിരുത്തിയ മരണം കൊലപാതകമെന്ന് തെളിഞ്ഞു. നോയിഡയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ശനിയാഴ്ചയാണ് ബുലന്ദ്ഷഗര്‍ സ്വദേശിയായ സന്തോഷ് രാഘവനെ വീട്ടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയായിരിക്കും എന്നാണ് ബന്ധുക്കളും പൊലീസും കരുതിയത്. എന്നാല്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാലു വയസുകാരി മകള്‍ എഴുന്നേറ്റതോടെ ക്രൂരകൊലപാതകം പുറത്തുവന്നത്.

കൊലപാതകത്തിന് മകള്‍ സാക്ഷിയായതാണ് സംഭവത്തിന് വഴിത്തിരിവായത്. ഇലക്ട്രീഷ്യനായിരുന്ന സന്തോഷിനെ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയാണ് കണ്ടെത്തുന്നത്. ഇയാള്‍ മരിക്കുന്ന സമയത്ത് നാല വയസുകാരി മകളും രണ്ട് വയസുകാരന്‍ മകനും വീട്ടിലുണ്ടായിരുന്നു. മൃതദേഹം ദഹിപ്പിക്കാനായി എടുക്കുമ്പോഴാണ് കുട്ടി എഴുന്നേല്‍ക്കുന്നതും വെളിപ്പെടുത്തല്‍ നടത്തുന്നതും. 

വീട്ടില്‍ എത്തിയ രണ്ട് പേര്‍ അച്ഛനെ മദ്യപിച്ച് കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് കുട്ടി പറഞ്ഞത്. ശനിയാഴ്ച വൈകുന്നേരും രണ്ട് അങ്കിള്‍മാര്‍ വീട്ടില്‍ വന്നു. ആ സമയത്ത് മകളെ പഠിപ്പിക്കുകയായിരുന്നു സന്തോഷ്. അച്ഛന് മദ്യം കുടിപ്പിച്ചതിന് ശേഷം അവര്‍ ക്രൂരമായി മര്‍ദിക്കുന്നതിനാണ് കുട്ടി സാക്ഷിയായത്. ഒരാള്‍ വളരെ ആരോഗ്യവാനും മറ്റൊരാള്‍ മെലിഞ്ഞിട്ടുമായിരുന്നു. മെലിഞ്ഞ ആളാണ് സന്തോഷിനെ ടെറസിലേക്ക് കൊണ്ടുപോയി കെട്ടിത്തൂക്കിയത്. ക്രൂരമായ കൊലയ്ക്ക് സാക്ഷിയായതിന്റെ ഭയത്തില്‍ കുട്ടി മുറിയില്‍ പോയി ഒളിക്കുകയും അവിടെ ഇരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. ഉറക്കമുണര്‍ന്നതിന് ശേഷം അമ്മയോടാണ് കുഞ്ഞ് വിവരങ്ങള്‍ പറയുന്നത്. 

സംഭവം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സന്തോഷിന്റെ രണ്ട് സുഹൃത്തുക്കള്‍ വീട്ടില്‍ കയറിപ്പോകുന്നത് അയല്‍ വീട്ടകാര്‍ കണ്ടിരുന്നു. തുടര്‍ന്ന് സംസ്‌കാരം നിര്‍ത്തിവെച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്