ദേശീയം

178 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു; ബില്ല് വന്നപ്പോള്‍ വീട്ടുടമയുടെ ബോധം പോയി, അടയ്‌ക്കേണ്ടത് 23 കോടി രൂപ!

സമകാലിക മലയാളം ഡെസ്ക്

കനൗജ്: രണ്ട് മാസത്തെ കറന്റ് ബില്ലായി വന്ന തുക കണ്ട് അന്തം വിട്ടിരിക്കുകയാണ് അബ്ദുല്‍ ബാസിത്. ഉത്തര്‍പ്രദേശിലെ കനൗജ് സ്വദേശിയായ ബാസിത് 178 യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചതായി മീറ്റര്‍ റീഡിങില്‍ ഉള്ളത്. ബില്‍ത്തുകയാവട്ടെ 23,67,71,524 രൂപ! ബാസിതിന്റെ ബോധം പോയതില്‍ ഞെട്ടേണ്ട കാര്യമില്ലല്ലോ. എന്താണ് സംഭവിച്ചതെന്നറിയാന്‍ ചെന്ന ബാസിതിനോട് പരിഹാരമുണ്ടാക്കാമെന്നാണ് ഇലക്ട്രിസിറ്റി ബോര്‍ഡും പറഞ്ഞിരിക്കുന്നത്. 

 ബില്ല് അടിച്ചപ്പോള്‍ ഉണ്ടായ പിഴവാണെന്നും മീറ്റര്‍ റീഡിങ് ഒരു പ്രാവശ്യം കൂടി നടത്തിയ ശേഷം പുതിയ ബില്‍ നല്‍കുമെന്നുമാണ് ഔദ്യോഗിക വിശദീകരണം. അതിന് ശേഷമേ ബാസിതിന് ബില്‍ അടയ്‌ക്കേണ്ടതായി വരികയുള്ളൂവന്നും എക്‌സിക്യുട്ടീവ് എഞ്ചിനീയറായ ഷാദ്ബ് അഹ്മദ് പറഞ്ഞു.
 ഇതേ സെക്ഷനിലെ മറ്റ് വീടുകളിലെ ബില്ലുകളിലും ഇതുപോലെ പിഴവ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ഇലക്ട്രിസിറ്റി ബോര്‍ഡ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്