ദേശീയം

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതി; സ്‌ഫോടക വസ്തുക്കളുമായി രണ്ട് ജയ്ഷ് - ഇ- ഭീകരര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരര്‍ അറസ്റ്റില്‍. ഉഗ്രസ്‌ഫോടന ശേഷിയുള്ള സാധനങ്ങളുമായി ജയ്ഷ്- ഇ- മുഹമ്മദ് പ്രവര്‍ത്തകരായ ഹിലാല്‍ അഹ്മദ് ഭട്ട്, അബ്ദുള്‍ ലത്തീഫ് ഗനായ് എന്നിവരാണ് പിടിയിലായത്. കശ്മീരിലെ ബന്ദിപോരയില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് സ്‌ഫോടകവസ്തു കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രത്യേക സ്‌ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. ജമ്മുവില്‍ അടുത്തയിടെ നടന്ന ഗ്രനേഡ് ആക്രമണങ്ങളിലും ഇവര്‍ പ്രതികളാണ്. 

നാളെ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡല്‍ഹിയിലും മുംബൈയിലും രാജ്യത്തെ എല്ലാ തന്ത്രപ്രധാന കേന്ദ്രങ്ങളിലും വലിയ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്.  അതിര്‍ത്തി പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. ചെങ്കോട്ടയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ