ദേശീയം

സാമ്പത്തിക സംവരണം; നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ നിയമത്തിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയിലെത്തും. സാമ്പത്തിക നില മാനദണ്ഡമാക്കി സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. 

സംവരണം എന്നത് അവസാനിപ്പിക്കുവാനുള്ള നടപടികള്‍ക്ക് ഘട്ടം ഘട്ടമായി തുടക്കമിടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്ക് സാമ്പത്തിക സംവരണത്തിന് യോഗ്യത നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ ബില്‍. 

അന്‍പത് ശതമാനം എന്ന സുപ്രീംകോടതി നിശ്ചയിച്ച സംവരണ പരിധി മറികടന്ന് പത്ത് ശതമാനം കൂടി ഉയര്‍ത്തി അറുപത് ശതമാനമാക്കുകയാണ് സാമ്പത്തിക സംവരണം കൊണ്ടുവന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഹിന്ദു വിഭാഗത്തിലെ മുന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി