ദേശീയം

ആളൊഴിഞ്ഞ മൈതാനത്തെ നോക്കി പ്രസംഗിച്ച് കുമ്മനം രാജശേഖരന്‍

സമകാലിക മലയാളം ഡെസ്ക്

ഐസ്വാള്‍:  എഴുപതാമത് റിപ്പബ്ലിക് ദിനത്തില്‍ പൊതുജനങ്ങളില്ലാത്ത ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൗരത്വ ബില്ലിനെതിരായി വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബഹിഷ്‌ക്കരണത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ക്ക് ഒഴിഞ്ഞ മൈതാനത്തെ അഭിസംബോധന ചെയ്യേണ്ടി വന്നത്. 

പൊതുജനങ്ങളാരും പരിപാടിയില്‍ സന്നഹിതരായിരുന്നില്ല. മന്ത്രിമാരും, നിയമസഭാംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തത്.

അതിര്‍ത്തി സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് കൂടുതല്‍ സുരക്ഷയുറപ്പാക്കുമെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കനത്ത സുരക്ഷയിലായിരുന്ന റിപ്പബ്ലിക് ദിന പരിപാടികള്‍ നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി