ദേശീയം

മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു, രാഹുലിന്റേത് കുത്തനേ കൂടിയെന്നും സര്‍വേ ഫലം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി ഇന്ത്യാ ടുഡേ സര്‍വേ ഫലം. 2017 ജനുവരിയില്‍ 65 ശതമാനമായിരുന്നു മോദിയുടെ ജനപ്രിതിയെങ്കില്‍ 2019 ജനുവരിയോടെ ഇത് 46 ശതമാനമായി കുറഞ്ഞു. 

നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജനപ്രീതിയില്‍ മോദിക്ക് ഇടിവുണ്ടായത്. ഇതിനൊപ്പം തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ തിരിച്ചടി, സാമ്പത്തിക മുന്നേറ്റമില്ലായ്മ എന്നിവയും മോദിക്ക് തിരിച്ചടിയായെന്ന് സര്‍വെയില്‍ പറയുന്നു.

എങ്കിലും ജനപ്രിയ നേതാക്കളില്‍ മോദി തന്നെയാണ് സര്‍വേയില്‍ ഒന്നാമത് നില്‍ക്കുന്നത്. രണ്ട് വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയും കുത്തനെ കൂടിയിട്ടുണ്ട്. 2017ല്‍ 10 ശതമാനമായിരുന്നത് 2019 ജനുവരിയോടെ 34 ശതമാനമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 97 മണ്ഡലങ്ങളിലെ 12000 വോട്ടര്‍മാര്‍ക്കിടയിലായിരുന്നു സര്‍വേ നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും

പുരോഗതിയുണ്ട്,പതഞ്ജലിയുടെ മാപ്പപേക്ഷയില്‍ സുപ്രീംകോടതി; ഉപയോഗിച്ച ഭാഷയില്‍ തൃപ്തി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം