ദേശീയം

അധികാരത്തിലെത്തിയാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം; സുപ്രധാന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്


റായ്പൂര്‍: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാക്കും ഇത് നടപ്പാക്കുക. ഛത്തീസ്ഗഡില്‍ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

ഇതുവരെയുള്ള സര്‍ക്കാരുകള്‍ സ്വീകരിക്കാതിരുന്ന ഒരു തീരുമാനം ഞങ്ങളെടുക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും മിനിം വരുമാനം ഉറപ്പുവരുത്തുന്ന പദ്ധതി നടപ്പാക്കും. പട്ടിണിയും ദാരിദ്രവ്യം മാറ്റുന്ന ഒരു ചരിത്രപരമായ നീക്കമാണ് ഇത്-രാഹുല്‍ പറഞ്ഞു. 

ഇന്‍ഷുറന്‍സിന് വേണ്ടി കര്‍ഷകര്‍ പണമടയ്ക്കുന്നുണ്ട്. പക്ഷേ പ്രകൃതി ക്ഷോഭങ്ങളില്‍ വിളകള്‍ നഷ്ടമാകുന്ന ഈ സമയത്ത് അവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. ഇന്‍ഷുറന്‍സ് കമ്പനികളാണ് ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നത്- അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ