ദേശീയം

ഇന്ത്യയിലെ തെരഞ്ഞെടുപ്പിന് ശേഷം സമാധാനചര്‍ച്ചകള്‍ തുടങ്ങാം: പാകിസ്ഥാന്‍

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് പാക്കിസ്ഥാന്‍. തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും സമാധാന ചര്‍ച്ചകള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണെന്നും പാക്കിസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കി. ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യന്‍ രാഷ്ട്രീയം ഇത്രയും കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ സമാധാന ചര്‍ച്ച നടത്തുന്നത് അഭികാമ്യമല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നത് കൊണ്ട് എന്തെങ്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ കരുതുന്നില്ല.

സ്ഥിരത ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് ഇന്ത്യയില്‍ പുതിയ സര്‍ക്കാരുണ്ടാകുമ്പോള്‍ പാക്കിസ്ഥാന്‍ ചര്‍ച്ചകളുമായി മുന്നോട്ട് വരുമെന്നും ഫവാദ് പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പാക്കിസ്ഥാന് കൂടുതല്‍ താത്പര്യമെന്ന ചോദ്യത്തിന് അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ഫവാദ് മറുപടി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മഞ്ചേശ്വരത്ത് കാര്‍ ആംബുലന്‍സുമായി കൂട്ടിയിടിച്ചു; അച്ഛനും രണ്ടുമക്കളും മരിച്ചു

ജമ്മുവിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ഒരു നാട് മുഴുവന്‍ കടപ്പെട്ടിരിക്കുന്നു ഇവരോട്, ദാഹമകറ്റി റഷീദ് ഹാജിയും ഇസ്മയില്‍ ഹാജിയും

സാരി തന്നെ താരം, മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്