ദേശീയം

പ്രിയങ്ക വദ്ര വെറും ഒരു വീട്ടമ്മ, രാഹുല്‍ ഒരു കോമാളിയും; പരിഹാസവുമായി ബിജെപി വനിതാ നേതാവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തേയ്ക്ക് വന്ന പ്രിയങ്ക വദ്രക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി എംപി. പ്രിയങ്ക വദ്ര വെറും ഒരു വീട്ടമ്മയാണെന്നും അവരുടെ സഹോദരനായ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഒരു കോമാളിയാണെന്നും സരോജാ പാണ്ഡെ പറഞ്ഞു. ഇത്രയും വര്‍ഷമായിട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ പ്രവര്‍ത്തകയെ ലഭിക്കാഞ്ഞിട്ടാണോ ഗാന്ധി കുടുംബത്തിലെ വീട്ടമ്മയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചതെന്ന് സരോജാ പണ്ഡെ ചോദിച്ചു.

നേരത്തെ തന്നെ ഒട്ടേറെ നേതാക്കള്‍ പ്രിയങ്ക വദ്രക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ കൈയില്‍ ശക്തരായ സ്ഥാനാര്‍ഥികളാരുമില്ല, ആത്മവിശ്വാസമില്ലാത്തതു കൊണ്ടാണ് ഇത്തരം ചോക്‌ലേറ്റ് മുഖങ്ങള്‍ ഉപയോഗിച്ചു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനിറങ്ങുന്നത് എന്ന തരത്തിലായിരുന്നു  വിവാദപ്രസ്താവനകള്‍. ഇതിന് പിന്നാലെയാണ് പ്രിയങ്ക വദ്രക്കെതിരെ രൂക്ഷവിമര്‍ശനവുമായി സരോജാ പാണ്ഡെയും രംഗത്തുവന്നത്. അതേസമയം,സരോജാ പാണ്ഡയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. 

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ബി.ജെ.പിയെയും നരേന്ദ്ര മോദിയെയും നേരിടാനുളള തുറുപ്പുചീട്ടായാണ് പ്രിയങ്കയെ  കോണ്‍ഗ്രസ് സജീവ രാഷ്ട്രീയത്തിലേക്ക് ഇറക്കിയത്. പ്രിയങ്കയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷനും സഹോദരനുമായ രാഹുല്‍ ഗാന്ധിയാണ് നിയമിച്ചത്. പ്രിയങ്ക ആദ്യമായാണ് പാര്‍ട്ടിയുടെ ഊദ്യോഗിക പദവിയില്‍ എത്തുന്നത്. ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള പ്രിയങ്ക മടങ്ങിയെത്തിയ ശേഷം ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ