ദേശീയം

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്; ഗുജറാത്തിലെ പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനായി. ബാല്യകാല സഖി കിഞ്ചല്‍ പരീഖിനെയാണ് ഹാര്‍ദിക് താലിചാര്‍ത്തിയത്. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ദിഗ്‌സര്‍ ഗ്രാമത്തിലുള്ള അമ്പലത്തില്‍ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

വിവാഹവിരുന്ന് അഹമ്മദാബാദില്‍ നടക്കും. സാമൂഹികനന്മയ്ക്കുവേണ്ടി താന്‍ നടത്തുന്ന സമരങ്ങളില്‍ കിഞ്ചലും തനിക്കൊപ്പമുണ്ടാകുമെന്ന് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. സൂറത്ത് സ്വദേശിനിയായ കിഞ്ചല്‍ ഹാര്‍ദികിന്റെ സഹോദരി മോണിക്കയുടെ സഹപാഠിയാണ്.

ദിഗ്‌സറയിലെ കുടുംബ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാല്‍ ഗുജറാത്തിലെ പട്ടേല്‍ കലാപവുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവ് പ്രകാരം ഹാര്‍ദികിന് ഉഞ്ചയില്‍ പ്രവേശിക്കാന്‍ കഴിയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ