ദേശീയം

എഐസിസി സെക്രട്ടറി നോക്കിനില്‍ക്കെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  ദിവസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വച്ച് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ത്തല്ലിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏറ്റുമുട്ടല്‍. ലോക്‌സഭാ സീറ്റ് സംബന്ധിച്ച കോണ്‍ഗ്രസ് യോഗമാണ് കൈയാങ്കളിയില്‍ കലാശിച്ചത്. 

ജലോറില്‍ നടന്ന പാര്‍ട്ടിയുടെ ജില്ലാ യോഗത്തിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പാര്‍ട്ടി നേതാവ് വിവേക് ബന്‍സാല്‍ പ്രവര്‍ത്തരുടെ അഭിപ്രായം ചോദിച്ചതോടെയായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം.

ഓം സിങ് ചന്ദ്രായിയും സമര്‍ജീത് സിങും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൂട്ടയടിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എഐസിസി സെക്രട്ടറി നോക്കിനില്‍ക്കെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. 

നേരത്തെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഉപ മുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിന്റെ കാറിന് ചുറ്റും തടിച്ചുകൂടി അവര്‍ മുദ്രാവാക്യം മുഴക്കിയാണ് അവര്‍ തങ്ങളുടെ പ്രതിഷേധം പ്രടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി