ദേശീയം

പാട്ടും ഡാന്‍സും ഹറാം,  മുസ്ലിം വിവാഹങ്ങള്‍ക്ക് ഗാനമേള വേണ്ട; നിക്കാഹ്‌നടത്താതെ മൗലവി ഇറങ്ങിപ്പോയി 

സമകാലിക മലയാളം ഡെസ്ക്

ജാബുവ:  വിവാഹത്തോടനുബന്ധിച്ച് ഗാനമേള സംഘടിപ്പിച്ചതില്‍ പ്രതിഷേധിച്ച് നിക്കാഹ് നടത്താതെ മൗലവി ഇറങ്ങിപ്പോയി. മധ്യപ്രദേശിലെ ജാബുവയിലാണ് സംഭവം. പാട്ടും ഡാന്‍സും അവസാനിപ്പിക്കാന്‍ വരന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് വിവാഹം നടത്തില്ലെന്ന് പ്രഖ്യാപിച്ച് പുരോഹിതന്‍ ഇറങ്ങിപ്പോയത്. ഉടന്‍ തന്നെ അയല്‍ഗ്രാമത്തില്‍ നിന്നും മൗലവിയെ കൊണ്ട് വന്നാണ് വിവാഹച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. 

പാട്ടും ഡാന്‍സും ഹറാമാണെന്നും ഹലാലായ സംഗീതം മാത്രമേ ഉപയോഗിക്കാവൂ എന്നുമാണ് മുസ്ലിം പുരോഹിതന്‍മാര്‍ പറയുന്നത്. ഗാനമേളയും ഡിജെ പാര്‍ട്ടികളും ഇസ്ലാം അനുശാസിക്കുന്നില്ലെന്നും ജാബുവയിലെ മതപുരോഹിതനായ ഹസി ഹാറൂണ്‍ റാഷിദ് പറയുന്നു. 
 
ഹറാമായ സംഗീതമുള്ള വിവാഹവേദികളില്‍ ഇനി മുതല്‍ നിക്കാഹ് നടത്തിക്കൊടുക്കില്ലെന്ന് പ്രദേശത്തെ മഹല്ല് തീരുമാനിച്ചിട്ടുണ്ട്. അയല്‍ഗ്രാമത്തില്‍ നിന്നും മൗലവിയെ കൊണ്ട് വന്ന് വിവാഹച്ചടങ്ങുകള്‍ നടത്തിയ വരനും വീട്ടുകാര്‍ക്കുമെതിരെ മഹല്ല് കമ്മിറ്റി പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. പൊതുചടങ്ങിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചുവെന്നാണ് കുറ്റം. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഊട്ടിയിലും രക്ഷയില്ല; ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂട്

ഡല്‍ഹിയെ അനായാസം വീഴ്ത്തി; പ്ലേ ഓഫിലേക്ക് അടുത്ത് കൊല്‍ക്കത്ത

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത