ദേശീയം

മോ​ദി എന്ന് ആവർത്തിച്ച് പാടി; പാ ​ര​ഞ്ജി​ത്തി​ന്‍റെ കാ​സ്റ്റ്ലെ​സ് ക​ള​ക്ടീ​വ് ബാൻഡിന്  വിലക്ക് 

സമകാലിക മലയാളം ഡെസ്ക്

ചെ​ന്നൈ:  ചെ​ന്നൈ​യി​ലെ ബ​സ​ന്ത് ന​ഗ​ർ ബീ​ച്ചി​ൽ സം​ഘ​ടി​പ്പി​ച്ച ജാ​തി​ര​ഹി​ത കൂ​ട്ടാ​യ്മ​യ്ക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് പാടിയ  ഗാ​യ​ക സം​ഘ​ത്തി​ന് വിലക്കുമായി പൊലീസ്. പാട്ടിനിടയിൽ മോദി എന്ന വാക്ക് ആവർത്തിച്ചതിനെത്തുടർന്നാണ് പൊലീസ് നടപടി. തമിഴ് സംവിധായകൻ പാ രഞ്ജിത് നേതൃത്വം നൽകുന്ന കാ​സ്റ്റ്ലെ​സ് ക​ള​ക്ടീ​വ് എ​ന്ന ബാൻഡിനെ​യാ​ണ് പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞത്. 

സാംസ്കാരിക പരിപാടിക്കാണ് അനുമതി നല്‍കിയതെന്നും എന്നാൽ പാട്ടിൽ പ്രധാനമന്ത്രിയുടെ പേര് ആവര്‍ത്തിച്ചതോടെ രാഷ്ട്രീയത്തിലേക്ക് മാറിയതിനെ തുടര്‍ന്നാണ് തടഞ്ഞതെന്നും പൊലീസ് വ്യക്തമാക്കി. മോദി എന്ന വാക്ക് ആവത്തിച്ച് ഉപയോ​ഗിച്ചതിനെത്തുടർന്നാണ് പൊലീസ് ഇടപെട്ടത്.

നി​ല​വി​ലെ രാ​ജ്യ​ത്തി​ന്‍റെ അ​വ​സ്ഥ ആ​ളു​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു പാട്ടിലൂടെ ലക്ഷ്യമിട്ടതെന്നും രാഷ്ട്രീയം പറഞ്ഞിട്ടില്ലെന്നും സംഘാടകർ പറഞ്ഞു. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് പൊ​ലീ​സ് ന​ട​പ​ടി​യെ​ന്നും കാ​സ്റ്റ്ലെ​സ് ക​ള​ക്ടീ​വ് അഭിപ്രായപ്പെട്ടു. മോദി എന്നത് ലളിത് മോദി, നീരവ് മോദി എന്നിവരൊക്കെ ആകാമെന്നും സംഘാടകർ പറഞ്ഞു. 

ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെട്ട്  കാ​സ്റ്റ്ലെ​സ് ക​ള​ക്ടീ​വ് ഒരുക്കിയ  "അ​യാം സോ​റി അ​യ്യ​പ്പാ, നാ​ൻ ഉ​ള്ളെ വ​ന്താ യെ​ന്ന​പ്പാ’ എ​ന്ന പാട്ടും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് പുതിയ വിവാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ ഡോക്ടര്‍ക്കെതിരെ പുനരന്വേഷണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ