ദേശീയം

രാമക്ഷേത്രത്തിന് അടുത്തമാസം തറക്കല്ലിടും ; സുപ്രിം കോടതി വിധിക്ക് കാത്തുനില്‍ക്കില്ലെന്ന് സ്വാമി സ്വരൂപാനന്ദ

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ് രാജ്: അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനായി സുപ്രിം കോടതി വിധി വരെ കാത്തുനില്‍ക്കില്ലെന്ന് സന്ന്യാസിമാര്‍. ഫെബ്രുവരി 21 ന് രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്നാണ് കുംഭമേളയ്ക്കിടെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. തറക്കല്ലിട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും സ്വാമി സ്വരൂപാനന്ദ മാധ്യമങ്ങളോട് പറഞ്ഞു. സന്ന്യാസി സഭയായ ധരം സന്‍സദാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജനുവരിയില്‍ അയോധ്യക്കേസ് പരിഗണിക്കുമെന്നാണ് സുപ്രിംകോടതി നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഫെബ്രുവരി അവസാനവാരത്തിലേക്ക് കേസ് മാറ്റി വയ്ക്കുകയായിരുന്നു. കേസ് വേഗത്തിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. അയോധ്യക്കേസ് പരിഗണിക്കുന്ന ജഡ്ജിയുടെ അസൗകര്യം കാരണമായിരുന്നു കോടതി കേസ് നീട്ടിവച്ചത്. 

അയോധ്യക്കേസ് പരിഗണിക്കുന്നത് നീളുമെന്ന് ഉറപ്പായതോടെ തര്‍ക്കഭൂമിയല്ലാത്ത 67 ഏക്കര്‍ സ്ഥലം ഉടമകള്‍ക്ക് തിരികെ നല്‍കാനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിക്ക് കത്തയച്ചിരുന്നു. ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍