ദേശീയം

റഫാലിനെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല; കൂടിക്കാഴ്ചയെ വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു , രാഹുല്‍ ഗാന്ധി നുണ പറയുന്നുവെന്ന് പരീക്കര്‍

സമകാലിക മലയാളം ഡെസ്ക്

പനാജി: അഞ്ച് മിനിറ്റ് പോലും നീളാത്ത സ്വകാര്യ കൂടിക്കാഴ്ചയെ വിലകുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉപയോഗിച്ചുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ രോഗവിവരങ്ങള്‍ മാത്രം അന്വേഷിച്ച് രാഹുല്‍ ഗാന്ധി മടങ്ങുകയാണ് ഉണ്ടായത്. റഫാലിനെ കുറിച്ച് ഒരക്ഷരം പോലും ഇതിനിടയില്‍ സംസാരിച്ചില്ലെന്നും രാഹുല്‍ നുണ പറയരുതെന്നും പരീക്കര്‍ കോണ്‍ഗ്രസ് അധ്യക്ഷനയച്ച കത്തില്‍ വ്യക്തമാക്കി. 

പാന്‍ക്രിയാസ് ക്യാന്‍സര്‍ ബാധിതനായ പരീക്കറെ കഴിഞ്ഞ ദിവസം നിയമസഭയിലെത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിന് ശേഷം  കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി, റഫാലില്‍ ഇടപെട്ടിട്ടില്ലെന്ന് പരീക്കര്‍ പറഞ്ഞതായും പ്രധാനമന്ത്രി നരേന്ദ്രമോദി റിലയന്‍സിന് നേട്ടമുണ്ടാക്കാന്‍ ഇടപെട്ടുവെന്ന് വെളിപ്പെടുത്തിയെന്നും പ്രസംഗിച്ചിരുന്നു.  ഇതോടെയാണ് രാഹുല്‍ കള്ളം പറയുകയാണെന്ന് പരീക്കര്‍ പറഞ്ഞത്. 

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ വളരെ നല്ല രീതിയിലാണ് സ്വീകരിച്ചതെന്നും എന്നാല്‍ പിന്നീടുണ്ടായ സംഭവ വികാസങ്ങളും വാര്‍ത്തകളും തന്നെ നിരാശപ്പെടുത്തുന്നുവെന്നും പരീക്കര്‍ കത്തില്‍ പറയുന്നു. റഫാലില്‍ എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്നും പരീക്കര്‍ ആവര്‍ത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം