ദേശീയം

മഹാത്മാ ഗാന്ധിയെ വീണ്ടും കൊന്ന ഹിന്ദു മഹാസഭയുടെ വെബ്‌സൈറ്റ് മലയാളികള്‍ ഹാക്ക് ചെയ്തു: മാപ്പില്ലെന്ന് കേരള സൈബര്‍ വാരിയേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്


ഹാത്മാ ഗാന്ധിയുടെ എഴുപത്തിയൊന്നാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുനരാവിഷ്‌കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്ത് പൂട്ടി. അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ http://www.abhm.org.in എന്ന വെബ്‌സൈറ്റാണ് കേരള സൈബര്‍ വാരിയേഴ്‌സ് പൂട്ടിയത്. ഹാക്ക് ചെയ്ത വിവരം കേരള സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പേജിലൂലെ വ്യക്തമാക്കി. 

ഹിന്ദുമഹാസഭയുടെ ഉള്ളടക്കങ്ങള്‍ ഒന്നും ഇപ്പോള്‍ സൈറ്റില്‍ ലഭ്യമല്ല. പകരം ഹിന്ദുമഹാസഭ തുലയട്ടേ എന്നുള്ള സൈബര്‍ വാരിയേഴ്‌സിന്റെ പോസ്റ്ററാണുള്ളത്. സ്വന്തം പ്രവൃത്തികളില്‍ ശരിയുടെയും അംഹിംസയുടേയും പാത പിന്തുടരാന്‍ ഗാന്ധിജി എല്ലായിപ്പോഴും ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ മാതൃകയായി തുടരുമെന്നും കേരളാ വാരിയേഴ്‌സ് ഹാക്ക് ചെയ്ത വെബ് പേജില്‍ കുറിക്കുന്നു. 

എന്റെ അനുവാദമില്ലാതെ ആര്‍ക്കും എന്നെ നോവിക്കാനാവില്ല. കണ്ണിന് കണ്ണ് എന്നത് ലോകത്തെ ആകെ അന്ധതയില്‍ ചെന്നവസാനിപ്പിക്കുകയേ ഉള്ളൂ എന്ന മഹാത്മാ ഗാന്ധിയുടെ വചനവും വെബ്‌സൈറ്റില്‍ കൊടുത്തിട്ടുണ്ട്. 

ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത ഹിന്ദുമഹാസഭ നേതാവ് പൂജാശകുന്‍ പാണ്ഡെയോട് തലച്ചോര്‍ കളയാതെ തടികുറയ്ക്കാനുള്ള നിര്‍ദേശവും ഹാക്കര്‍മാര്‍ നല്‍കുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി സര്‍ക്കാര്‍ ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേരളാ വാരിയേഴ്‌സ് ആവശ്യപ്പെട്ടു.

അതേസമയം ഗാന്ധിവധം പുനരാവിഷ്‌കരിച്ച സംഭവത്തില്‍ 13 ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഗാന്ധി ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാരന്‍ ആണെന്ന് പറഞ്ഞായിരുന്നു വനിതാ നേതാവ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് ഇവര്‍ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സെയുടെ ചിത്ത്രില്‍ പൂമാലയര്‍പ്പിച്ച് ആദരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നൗറംഗബാദില്‍ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത് പൂജയുടെ ഫെയ്‌സ്ബുക്ക് പേജിലും മലയാളികള്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍