ദേശീയം

ശബരിമലയില്‍ പോകാന്‍ ആര്‍ക്കും താത്പര്യമില്ലാതിരുന്നപ്പോള്‍ ശ്രീലങ്കയില്‍ നിന്ന് പിന്‍വാതില്‍ വഴി ആളെ കയറ്റി: സംസ്ഥാന സര്‍ക്കാരിനും സുപ്രീംകോടതിക്കും എതിരെ ആര്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതിക്കും എതിരെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ഹിന്ദുക്കള്‍ക്ക് എതിരെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ച് ഗൂഢാലോചന നടക്കുന്നു. ശബരിമലയിലെ വിശ്വാസത്തെ തകര്‍ക്കാനാണ് ശ്രമം. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ലെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. പ്രയാഗ്‌രാജില്‍ വിശ്വഹിന്ദു പരിഷത് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത്. 

സ്ത്രീകള്‍ പ്രവേശനം ആഗ്രഹിക്കുന്നെങ്കില്‍ അത് നടപ്പാക്കണം എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍ ആര്‍ക്കും പോകാന്‍ താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് പിന്‍വാതില്‍ വഴി ശ്രീലങ്കയില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്നു- മോഹന്‍ ഭഗവത് പറഞ്ഞു. 

കേസ് വിധി പറയുന്നതിന് മുമ്പ് സുപ്രീംകോടതി കോടിക്കണക്കിന് ഹിന്ദുക്കുകളുടെ വികാരം കണക്കിലെടുത്തില്ലെന്നും ഭഗവത് കുറ്റപ്പെടുത്തി. അയ്യപ്പന് നാല് ക്ഷേത്രങ്ങളുണ്ട്. ഒരെണ്ണം മാത്രമാണ് ബ്രഹ്മചാരി സങ്കല്‍പത്തിലുള്ളത്. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കരുത് എന്നത് ആചാരമാണ്- ഭഗവത് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കോണ്‍ഗ്രസ് ഭയം സൃഷ്ടിക്കുകയാണ്; ബിജെപി ഒരിക്കലും ഭരണഘടന മാറ്റില്ല, സംവരണവും അവസാനിപ്പിക്കില്ല: രാജ്‌നാഥ് സിങ്

ബൈക്ക് അപകടം; സഹയാത്രികനെ വഴിയിൽ ഉപേക്ഷിച്ച് സുഹൃത്ത് കടന്നു; 17കാരന് ദാരുണാന്ത്യം

'ഇനി വലത്തും ഇടത്തും നിന്ന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇല്ല'; കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു