ദേശീയം

മോദിയെ നേരിൽ കണ്ട് അഭിനന്ദിക്കാൻ, സൈക്കിളിൽ കാതങ്ങൾ താണ്ടി അയാളെത്തി; ചിത്രങ്ങൾ പങ്കിട്ട് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരം നിലനിര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കണ്ട് അഭിനന്ദിക്കാന്‍ അദ്ദേഹത്തിന്റെ സംസ്ഥാനത്ത് നിന്ന് ഒരു ബിജെപി പ്രവര്‍ത്തകന്‍ എത്തി. ഗുജറാത്തിലെ അംറേലി സ്വദേശിയും ബിജെപി പ്രവര്‍ത്തകനുമായ ഖിംചന്ദ് ചന്ദ്രാനി ഡല്‍ഹിയിലേക്ക് അഭിനന്ദനം അറിയിക്കാനെത്തിയത് സൈക്കിള്‍ ചവിട്ടിയാണ്. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും നേരില്‍ കണ്ട് അഭിനന്ദനം അറിയിക്കുമെന്ന് ഖിംചന്ദ് വ്യക്തമാക്കി. 

17 ദിവസമെടുത്ത് 1,100 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടിയാണ് ഖിംചന്ദ് ഡല്‍ഹിയിലെത്തിയത്. ഖിംചന്ദ് നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത് മോദി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കിട്ടിട്ടുണ്ട്. 

''അസാധാരണ വ്യക്തിയായ അംറേലിയില്‍ നിന്നുള്ള ഖിംചന്ദ് ഭായി നേരില്‍ കാണാനെത്തി. ബിജെപി 300ന് മുകളില്‍ സീറ്റ് നേടിയപ്പോള്‍ അംറേലിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സൈക്കിളില്‍ വരാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. വാക്ക് പാലിച്ചതായും യാത്ര നിരവധി പേരെ ആകര്‍ഷിച്ചതായും ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിനയവും ആവേശവും എന്നെ ആകര്‍ഷിച്ചു''- മോദി ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്