ദേശീയം

പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കും; കാലതാമസമില്ലാതെ ലഭിക്കാന്‍ നടപടി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള പ്രവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കാലതാമസമില്ലാതെ ഇതു ലഭിക്കാന്‍ നടപടിയെടുക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു.

പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ സംവിധാനം കൊണ്ടുവരുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പ്ലവാസികല്‍ക്കു കാര്‍ഡ് ലഭിക്കാന്‍ 180 ദിവസം എന്ന സമയ പരിധി ആവശ്യമില്ലെന്ന് ധനമന്ത്രി പറഞ്ഞു.

സ്റ്റാന്‍ഡ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ പദ്ധതി മികച്ച ഗുണമാണുണ്ടാക്കിയതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു മാത്രമായി ടെലിവിഷന്‍ ചാനല്‍ തുടങ്ങാന്‍ സര്‍ക്കാരിനു പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം