ദേശീയം

മുമ്പ് ഇത് കേട്ടിട്ടില്ല; ജയ് ശ്രീ റാം വിളികള്‍ക്ക് ബംഗാളിന്റെ സംസ്‌കാരവുമായി ബന്ധമില്ലെന്ന് അമര്‍ത്യ സെന്‍

സമകാലിക മലയാളം ഡെസ്ക്

ജയ് ശ്രീറാം മുദ്രാവാക്യങ്ങള്‍ക്ക് ബംഗാളിന്റെ സംസ്‌കാരവുമായി ബന്ധമില്ലെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അമര്‍ത്യ സെന്‍. ബംഗാളില്‍ ഇതിന് മുമ്പ് താന്‍ ജയ് ശ്രീ റാം വിളികള്‍ കേട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അമര്‍ത്യ സെന്‍, ഇപ്പോള്‍ അത് ഉപയോഗിക്കുന്നത് ആളുകളെ മര്‍ദിക്കാനുള്ള വഴിയായിട്ടാണെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെ കേള്‍ക്കാത്ത രാമ നവമി ആഘോങ്ങള്‍ ഇപ്പോള്‍ ബംഗാളില്‍ കൂടുതല്‍ നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

എന്റെ നാലുവയസ്സുള്ള പേരക്കുട്ടിയോട് ആരാണ് നിന്റെ ഇഷ്ടപ്പെട്ട ദൈവമെന്ന് ചോദിച്ചപ്പോള്‍ ദുര്‍ഗയെന്നാണ് അവള്‍ ഉത്തരം തന്നത്. ദുര്‍ഗയുടെ പ്രാധാന്യത്തെ രാമ നവമിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല- അദ്ദേഹം പറഞ്ഞു. 

ഇതിനെതിരെ ബിജെപി രംഗത്തെത്തി. അമര്‍ത്യ സെന്നിന് ബംഗാളിനെക്കുറിച്ച് അറിയില്ല എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പറഞ്ഞു. അമര്‍ത്യ സെന്നിന്‍ ബംഗാളിന്റെയോ ഇന്ത്യയുടെയോ സംസ്‌കാരം  എന്താണ് എന്ന് അറിയാമോ? മുമ്പ് ഗ്രാമങ്ങളില്‍ മുഴങ്ങിക്കൊണ്ടിരുന്ന ജയ് ശ്രീറാം ഇപ്പോള്‍ ബംഗാള്‍ മുഴുവനുമുണ്ടെന്നും ദിലീപ് ഘോഷ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു