ദേശീയം

കര്‍ണാടകയില്‍ ഉറപ്പായും സര്‍ക്കാര്‍ രൂപീകരിക്കും; ഭാവിയില്‍ കേരളത്തിലും ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  കേരളം ഉള്‍പ്പെടെയുളള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമീപഭാവിയില്‍ തന്നെ ബിജെപി ഭരണം പിടിക്കുമെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഉടനല്ലെങ്കിലും, കര്‍ണാടകയില്‍ ബിജെപി ഉറപ്പായും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ഹൈദരാബാദിന് സമീപമുളള ഷംഷാബാദില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിയായ അമിത് ഷാ.

കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നി സംസ്ഥാനങ്ങളില്‍ സമീപഭാവിയില്‍ ബിജെപി ഭരണത്തില്‍ വരുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്താനുളള ശക്തി പാര്‍ട്ടിക്കുണ്ട്. കര്‍ണാടകയില്‍ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. ഉടനല്ലെങ്കിലും , അവിടെ ഉറപ്പായും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും കര്‍ണാടകയില്‍ 12 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ അമിത് ഷാ പറഞ്ഞു.

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ പ്രയത്‌നിക്കുന്ന രാജ്യത്തെ ഏക രാഷ്ട്രീയ പാര്‍ട്ടിയാണ് ബിജെപിയെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണ് നടക്കുന്നത്. കൂടാതെ വ്യക്തികള്‍, സമുദായ, ജാതി സമവാക്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അമിത് ഷാ കുറ്റപ്പെടുത്തി. 2022ല്‍ മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ ലോകത്തെ വലിയ മൂന്നാമത്തെ രാജ്യമായി മാറുമെന്നും അമിത് ഷാ പ്രത്യാശപ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു