ദേശീയം

കുമാരസ്വാമി തിരിച്ചെത്തി; ബംഗളരൂവില്‍ നിര്‍ണായക ചര്‍ച്ചകള്‍; സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ എതിര്‍ക്കില്ല; നിലപാടില്‍ ഉറച്ച് വിമതര്‍

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: സംസ്ഥാനത്ത് രാഷ്ട്രീയ കരുനീക്കങ്ങള്‍ സജീവമായിരിക്കെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അമേരിക്കയില്‍നിന്ന് തിരികെയെത്തി. ഭരണപക്ഷ എം എല്‍ എമാരുടെ രാജിയോടെ കുമാരസ്വാമി സര്‍ക്കാരിന്റെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്.  മന്ത്രിപദവി നല്‍കി രാജി വച്ച വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്  ജെഡിഎസ് നേതൃത്വത്തിന്റെ നീക്കം. 

ബെംഗളുരുവില്‍ നടക്കുന്ന ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തില്‍ നിലവിലെ മന്ത്രിമാര്‍ ഒഴിഞ്ഞ് വിമതര്‍ക്ക് മന്ത്രിപദവി നല്‍കണമെന്ന് ജെഡിഎസ് മന്ത്രി ജി ടി ദേവഗൗഡ ആവശ്യപ്പെട്ടു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാവണമെന്ന് ജെഡിഎസ്  കോണ്‍ഗ്രസ് ഏകോപനസമിതി തീരുമാനിച്ചാല്‍ എതിര്‍ക്കില്ലെന്നും ജി ടി ദേവഗൗഡ പറഞ്ഞു. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലാണ് ബെംഗളുരുവില്‍ ജെഡിഎസ് എംഎല്‍എമാര്‍ യോഗം ചേരുന്നത്. രാജി നല്‍കിയ ജെഡിഎസ് എംഎല്‍എ എച്ച് വിശ്വനാഥിനോട് സംസാരിച്ചെന്നും തിരികെ വരുമെന്ന് സമ്മതിച്ചതായും ജി ടി ദേവഗൗഡ വ്യക്തമാക്കുന്നു

രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ജെ ഡി എസ് എം എല്‍ എമാരുടെ യോഗം ഇന്നു രാത്രി ഒരു ഹോട്ടലില്‍ കുമാരസ്വാമി വിളിച്ചു ചേര്‍ത്തിട്ടുണ്ട്. രാജിവെച്ച വിമത എം എല്‍ എമാരില്‍ ചിലര്‍ തിരികെയെത്താനുള്ള സാധ്യതയുള്ളതായി കുമാരസ്വാമിയുമായി അടുപ്പമുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ചൊവ്വാഴ്ചയാണ് എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ തീരുമാനം കൈക്കൊള്ളുക. ഇതിനു മുമ്പേ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസും ജെ ഡി എസും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍