ദേശീയം

എല്ലാ മന്ത്രിമാരും രാജി വച്ചു, വിമതര്‍ക്കു മന്ത്രിസ്ഥാനം നല്‍കും; കര്‍ണാടകയില്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ തീവ്ര ശ്രമം

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: കര്‍ണാടകയില്‍ വിമത ശബ്ദമുയര്‍ത്തി രാജി വച്ച എംഎല്‍എമാര്‍ക്കു മന്ത്രിസ്ഥാനം നല്‍കി സര്‍ക്കാരിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ്, ജെഡിഎസ് നേതൃത്വത്തിന്റെ ശ്രമം. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് മന്ത്രിമാര്‍ പാര്‍ട്ടി നേതൃത്വത്തിനു രാജിക്കത്ത് കൈമാറി. ജെഡിഎസ് മന്ത്രിമാരും രാജിവച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
 

പതിമൂന്ന് എംഎല്‍എമാര്‍ക്കു പിന്നാലെ ഇന്നു രാവില സ്വതന്ത്രനായ മന്ത്രി നാഗേഷ് കൂടി രാജി സമര്‍പ്പിച്ചതോടെ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നിലനില്‍പ്പ് പരുങ്ങലിലാണ്. ഈ സാഹചര്യത്തിലാണ് എല്ലാ മന്ത്രിമാരും രാജിവച്ച് സമ്പൂര്‍ണ പുനസംഘടനയിലൂടെ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമം.

ഇന്നു രാവിലെ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രിമാര്‍ എല്ലാവരും രാജി വയ്ക്കാന്‍ തീരുമാനമായത്. മന്ത്രിമാര്‍ സ്വമേധയാ രാജി കൈമാറുകയായിരുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. 

പുനസംഘടനയ്ക്ക് പാര്‍ട്ടി നേതൃത്വത്തിന് പൂര്‍ണ സ്വാതന്ത്ര്യം കിട്ടാനാണ് മന്ത്രിമാര്‍ രാജി സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞു. 

കോണ്‍ഗ്രസില്‍നിന്നു പത്തും ജെഡിഎസില്‍നിന്നു മൂന്നും എംഎല്‍എമാരാണ് കഴിഞ്ഞ ദിവസം രാജി വെച്ചത്. സ്വതന്ത്ര അംഗവും മന്ത്രിയുമായ എച്ച് നാഗേഷ് ഇന്നു രാവിലെ മുഖ്യമന്ത്രിക്കു രാജിക്കത്ത് നല്‍കി. തുടര്‍ന്നു ഗവര്‍ണറെ കണ്ട നാഗേഷ് സര്‍ക്കാരിനു പിന്തുണ പിന്‍വലിക്കുകയാണെന്നു വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ