ദേശീയം

അഴിമതിക്കാരായ ഉദ്യോ​ഗസ്ഥർ വേണ്ട; നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാൻ ഡൽഹി സർക്കാർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കാനൊരുങ്ങി ഡൽഹി സര്‍ക്കാര്‍. അഴിമതി നിയന്ത്രിക്കാനായി കേന്ദ്ര  സര്‍ക്കാര്‍ മാതൃക പിന്തുടരാനുള്ള ഒരുക്കത്തിലാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന ഉദ്യോ​ഗസ്ഥർക്കാണ് പുറത്തേക്കുള്ള വഴി തുറയുന്നത്. 

അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കാന്‍ അരവിന്ദ് കെജ്രിവാള്‍ വിവിധ വകുപ്പുകള്‍ക്ക്  നിര്‍ദ്ദേശം നല്‍കി. ഇത്തരക്കാര്‍ സർക്കാരിന്‍റെ ജനകീയ പദ്ധതികളിൽ കാലതാമസം വരുത്തുന്നുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിഷയം ലെഫ്.ഗവർണർ അനിൽ ബായിജാള്‍ ചീഫ് സെക്രട്ടറി വിജയ്ദേവ് എന്നിവരുമായി കെജ്രിവാള്‍ ചർച്ച ചെയ്തു. കേന്ദ്ര സിവിൽ സ‍ർവീസ് ചട്ടം 56 അനുസരിച്ചാണ് സര്‍ക്കാരിന്‍റെ നീക്കം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു