ദേശീയം

ജാലിയന്‍വാലാബാഗ്: ട്രസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വേണ്ട ; ഭേദഗതി ബില്‍ ലോക്‌സഭയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ജാലിയന്‍വാലാബാഗ് ട്രസ്റ്റില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷനെ ഒഴിവാക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാഹുല്‍ഗാന്ധി അടക്കമുള്ളവരുടെ വിയോജിപ്പിനിടെയാണ് സര്‍ക്കാര്‍ നീക്കം. 

ജാലിയന്‍വാലാബാഗ് ട്രസ്റ്റ് ഭരണസമിതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ ഉള്‍പ്പെടുത്തുന്ന രീതി വേണ്ടെന്നുവെക്കുന്നതാണ് ഭേദഗതി ബില്‍. ചരിത്രത്തെയും പാരമ്പര്യത്തെയും ഒരേസമയം വഞ്ചിക്കാനുള്ള ശ്രമമാണ് ബില്ലിലൂടെ സര്‍ക്കാര്‍ നടത്തുന്നതെന്ന് സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു. 

ട്രസ്റ്റിന്റെ വളര്‍ച്ചയ്ക്ക് സാമ്പത്തികമായി അടക്കം കോണ്‍ഗ്രസ് പിന്തുണച്ച കാര്യവും ശശി തരൂര്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍