ദേശീയം

ബാഗേജ് പരിധിയില്‍ സംസം ജലം കൊണ്ടുവരാം; വിശദീകരണവുമായി എയര്‍ ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹജ് തീര്‍ഥാടനം കഴിഞ്ഞു മടങ്ങുന്നവര്‍ക്ക് അനുവദനീയമായ ബാഗേജ് പരിധിയില്‍ സംസം ജലം കൊണ്ടുവരാമെന്ന് എയര്‍ ഇന്ത്യ. ചില സര്‍വീസുകളില്‍ സംസം ജലം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്ന് എയര്‍ ഇന്ത്യ ട്രാവല്‍ ഏജന്‍സികള്‍ക്ക് അറിയിപ്പു നല്‍കിയിരുന്നു. ഇതു തിരുത്തിക്കൊണ്ടാണ് വിശദീകരണം.

ജിദ്ദ-ഹൈദരബാദ്-മുംബൈ, ജിദ്ദ-കൊച്ചി സര്‍വീസുകളില്‍ സെപ്റ്റംബര്‍ 15 വരെ സംസം ജലം കൊണ്ടുവരാനാവില്ലെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. 100 മില്ലിയില്‍ കൂടുതല്‍ ജലം ഹാന്‍ഡ് ബാഗേജില്‍ അനുവദിക്കില്ലെന്നാണ് എയര്‍ ഇന്ത്യ വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നത്. 

നേരത്തെ പറഞ്ഞ സര്‍വീസുകളില്‍ ഉള്‍പ്പെടെ ബാഗേജ് പരിധിയില്‍ സംസം ജലം കൊണ്ടുവരാനാവുമെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി