ദേശീയം

എംഎല്‍എമാരെ കാണാനായില്ല, ഡികെ ശിവകുമാര്‍ പൊലീസ് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: കര്‍ണാടകയില്‍ രാജി പ്രഖ്യാപിച്ച വിമത എംഎല്‍എമാരെ കാണാന്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആറു മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് ശിവകുമാറിനെ പൊലീസ് ബലപ്രയോഗത്തിലൂടെ ഹോട്ടലിനു മുന്നില്‍ നിന്നു നീക്കിയത്. 

എംഎല്‍എമാരെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ശിവകുമാര്‍ എത്തുന്നതിനു മുമ്പായി ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ നിലനില്‍ക്കുന്ന മേഖലയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടലിനു മുന്നില്‍ ശിവകുമാറിനെ പൊലീസ് തടയുകയായിരുന്നു. എംഎല്‍എമാരെ കണ്ടശേഷം മാത്രമേ മടങ്ങൂ എന്ന നിലപാടില്‍ തുടര്‍ന്ന ശിവകുമാര്‍ അഞ്ചു മണിക്കൂറിലേറെ അവിടെ തുടര്‍ന്നു. 

മടങ്ങാന്‍ കൂട്ടാക്കിയില്ലെങ്കില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് മാറ്റാനും മുംബൈ പൊലീസ് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ പ്രത്യേക സാഹചര്യം പരിഗണിച്ച് ശിവകുമാറിന്റെ റൂം ബുക്കിങ് റദ്ദാക്കിയതായി ഹോട്ടല്‍ അധികൃതരും അറിയിച്ചു.

രാവിലെ ശിവകുമാറും ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും എത്തിയതിന് പിന്നാലെ വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബൈ ഹോട്ടലിന് മുന്നില്‍ നാടകീയരംഗങ്ങളാണ് അരങ്ങേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത