ദേശീയം

ഗോവയിലും കോണ്‍ഗ്രസ് തീരുന്നു?; 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

പനാജി: കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ സഖ്യകക്ഷിസര്‍ക്കാര്‍ എല്ലാവഴികളും തേടുമ്പോള്‍, അയല്‍സംസ്ഥാനമായ ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി.പാര്‍ട്ടി പിളര്‍ത്തി പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ലയിച്ചു. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കൂടുമാറിയത്.

പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ ഗോവ നിയമസഭയില്‍ ബിജെപിയുടെ അംഗബലം 27 ആയി ഉയര്‍ന്നു. സംസ്ഥാനത്തിന്റെയും അതത് മണ്ഡലത്തിന്റെയും വികസനത്തിനായാണ് ഇവര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ്് സാവന്ത് പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ ഒരു ഉപാധിയും ഇവര്‍ മുന്നോട്ടുവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരും നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. 

പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരും ബിജെ.പിയിലേക്ക് ചേക്കേറുന്നവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, പാര്‍ട്ടി വിടാനിടയായ കാരണം എന്താണെന്ന ചോദ്യത്തോട് ചന്ദ്രകാന്ത് കാവ്‌ലേക്കറും എംഎല്‍എമാരും പ്രതികരിച്ചില്ല. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. 2017ലെ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു കോണ്‍ഗ്രസ്. ഇതില്‍ നിന്നാണ് അഞ്ചു എംഎല്‍എമാരിലേക്ക് കോണ്‍ഗ്രസ് ചുരുങ്ങിയത്.

നാല്‍പതംഗം നിയമസഭയില്‍ ബിജെപിക്ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബിജെപി ഭരണം കൈയാളുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍