ദേശീയം

രണ്ടു കയ്യിലും തോക്കുമായി, ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എംഎല്‍എ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രണ്ടു കൈയിലും തോക്കുമായി ബോളിവുഡ് ഐറ്റം നമ്പറിനു ചുവടു വച്ച് ബിജെപി എംഎല്‍എ. ഉത്തരാഖണ്ഡിലെ എംഎല്‍എ പ്രണവ് സിങ് ചാംപിയന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിന് പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഷനിലാണ് പ്രണവ് സിങ്.

നാലു തോക്കുകളാണ് ദൃശ്യത്തില്‍ പ്രണവ് സിങ് ഉയര്‍ത്തിക്കാട്ടുന്നത്. തോക്കുകള്‍ മാറിമാറി ഉയര്‍ത്തി ബോളിവുഡ് പാട്ടിനു നൃത്തം ചെയ്യുകയാണ് എംഎല്‍എ. ഇടയ്ക്കു തോക്കു സഹായിക്കു നല്‍കി ഗ്ലാസ് എടുക്കുന്നുമുണ്ട്. 

ഉത്തരാഖണ്ഡില്‍ മറ്റാര്‍ക്കും ഇതു ചെയ്യാനാവില്ല എന്ന് അനുയായികള്‍ പ്രണവ് സിങ്ങിനെ പ്രശംസിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. അതിനോടു പ്രണവ് സിങ്ങിന്റെ പ്രതികരണം ഇങ്ങനെ: ''ഉത്തരാഖണ്ഡിലല്ല, ഇന്ത്യയില്‍ തന്നെ ആര്‍ക്കും പറ്റില്ല''

കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ ആയിരുന്നു പ്രണവ് സിങ് എന്നാണ് റിപ്പോര്‍ട്ടുകള്‍. വീട്ടിലേക്കുള്ള മടങ്ങിവരവ് അനുയായികളോടൊപ്പം ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് വൈറല്‍ ആയിരിക്കുന്നത്.

പ്രണവ് സിങ്ങിന്റെ വിഡിയോയെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. തോക്കുകള്‍ ലൈസന്‍സ് ഉള്ളതാണോയെന്നാണ് പരിശോധിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ