ദേശീയം

പാര്‍ലമെന്റില്‍ ഫുട്‌ബോള്‍ കളിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റിലുള്ളവര്‍ ഇത്തവണ ശരിക്കും ഞെട്ടി. പെട്ടന്നായിരുന്നു കൈയിലുള്ള പന്തെടുത്ത് എംപിയുടെ ഫുട്‌ബോള്‍ കളി. ഫുട്‌ബോള്‍ കളിയെ പ്രോത്സാഹിപ്പിക്കാന്‍ ആവശ്യമായ ഇടപെടല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന്് ആവശ്യപ്പെട്ടായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ പ്രസൂണ്‍ ബാനര്‍ജിയുടെ പന്തുകളി.

ദേശീയ അടിസ്ഥാനത്തില്‍ ഫുട്‌ബോള്‍ മത്സരത്തെ പ്രോത്സാഹിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹം നിവേദനം നല്‍കി. ഇന്ത്യന്‍ ഫുട്‌ബോളിനെ അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് പ്രസൂണ്‍ ബാനര്‍ജി പറഞ്ഞു. ഇതിനകത്ത് രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 

ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യ കളിക്കുമെന്നാണ് തന്റെ പ്രതീക്ഷ. നമ്മള്‍ ശ്രമിച്ചാല്‍ ഈ നേട്ടം ഇന്ത്യക്ക് കൈവരിക്കാനാകും. ഈ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. 

ഹൗറ ലോക്‌സഭ മണ്ഡലത്തെ പ്രതിനീധികരിക്കുന്ന എംപിയാണ് പ്രസൂണ്‍ ബാനര്‍ജി. 1979ല്‍ അര്‍ജ്ജുന അവാര്‍ഡ് ഈ താരത്തിന് ലഭിച്ചിരുന്നു. വിവിധ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രസൂണ്‍ ബാനര്‍ജി നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍