ദേശീയം

സൈക്കിളില്‍ സ്‌കൂളിലേക്ക് പോയ ഏഴാം ക്ലാസുകാരന് സ്‌കൂള്‍ബസിനടിയില്‍പെട്ട് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

കോട്ട (രാജസ്ഥാന്‍): സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ 11 വയസ്സുകാരന് സ്‌കൂള്‍ ബസ്സിനടിയില്‍പെട്ട് ദാരുണാന്ത്യം. സെക്കിളില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടെ സ്‌കൂള്‍ ബസ് കയറിയിറങ്ങി. 

ഏഴാം ക്ലാസുകാരനാണ് മരിച്ച വിദ്യാര്‍ത്ഥി. വിരമിച്ച ആര്‍മി ജീവനക്കാരന്റെ മകനാണ്. 

അപകടം സംഭവിച്ചയുടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്‌തെന്നും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി