ദേശീയം

'ഇറ്റലിക്കാരിയും മക്കളും വിട്ടുപോകണം'; മമതയെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് ബിജെപി നേതാവ്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് ബിജെപി മാത്രമാകുന്ന സാഹചര്യമുണ്ടായാല്‍ ജനാധിപത്യം ദുര്‍ബലപ്പെടാന്‍ ഇടയാകുമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആവശ്യപ്പെടണം. മമത ബാനര്‍ജി അതിനുശേഷം ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം. എന്‍സിപിയും കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ബിജെപി രാജ്യത്തെ ഏക പാര്‍ട്ടിയായി മാറിയാല്‍ ജനാധിപത്യം ദുര്‍ബലപ്പെടുമെന്നാണ് തനിക്ക് തോന്നുന്നത്. ഗോവയിലേയും കശ്മീരിലെയും സ്ഥിതിഗതികള്‍ നിരീക്ഷിക്കുമ്പോഴാണ് ഈ നിഗമനം. ഈ സ്ഥിതിവിശേഷത്തിന് പരിഹാരമുണ്ടാകണമെങ്കില്‍ ഇറ്റലിക്കാരോടും മക്കളോടും കോണ്‍ഗ്രസ് വിട്ടുപോകാന്‍ ആവശ്യപ്പെടണം. പകരം ഐക്യ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് മമത ബാനര്‍ജി വരണം. മാത്രമല്ല എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിലെ 15 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ പത്തുപേരും അടുത്തിടെ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതോടെ ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് പിന്നാലെ ജമ്മു കശ്മീരിലെ  ഫറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചിരുന്നു.

കര്‍ണാടകത്തിലും കോണ്‍ഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. കോണ്‍ഗ്രസ്  ജെഡിഎസ് സഖ്യത്തെ പിന്തുണച്ചിരുന്ന 16 എംഎല്‍എമാര്‍ ജൂലായ് ഒന്നിനുശേഷം രാജിവച്ചതോടെയാണിത്. രാജിവച്ച എംഎല്‍എമാരില്‍ 13പേരും കോണ്‍ഗ്രസില്‍ നിന്നുള്ളവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിടുന്ന സാഹചര്യത്തിലാണ് സ്വാമിയുടെ അഭിപ്രായ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി