ദേശീയം

അസമില്‍ വെളളപ്പൊക്കം; 10 പേര്‍ മരിച്ചു, ലക്ഷകണക്കിന് ജനങ്ങളെ ബാധിച്ചു, റോഡുകള്‍ ഒലിച്ചുപോയി ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ കനത്തമഴ. വെളളപ്പൊക്കത്തില്‍ 10 പേര്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്തമഴയില്‍ ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര നദി കരകവിഞ്ഞ് ഒഴുകുന്നതാണ് ദുരന്തത്തിന് കാരണം. 1800 ഗ്രാമങ്ങളെ സാരമായി ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെ കനത്തനാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ റോഡുകള്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ