ദേശീയം

ഓവുചാലില്‍ വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം; ഒരാഴ്ചക്കിടെ വെള്ളക്കെട്ടില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ടത് മൂന്ന് കുരുന്നുകള്‍ക്ക്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ധാരാവിയില്‍ ഏഴ് വയസുകാരന്‍ അഴുക്കുചാലില്‍ വീണ് മുങ്ങി മരിച്ചു. രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് വെള്ളക്കെട്ടില്‍ വീണ് കുട്ടികള്‍ മരിക്കുന്നത്.

അമിത് മുന്നലാല്‍ ജയ്‌സ്വാള്‍ എന്ന കുട്ടിയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ അഴുക്കുചാലില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഴുക്കുചാല്‍ നിര്‍മണത്തിനായി നേതൃത്വം നല്‍കിയ ഓഫീസര്‍ക്കും ജോലിക്കാര്‍ക്കുമെതിരെ ദിന്‍ഡോഷി പൊലീസ് കേസെടുത്തിട്ടുണ്ട്.

ജൂലൈ 10ന് ഗുഡ്ഗാവില്‍ ഒന്നര വയസുള്ള കുഞ്ഞ് ഓവുചാലില്‍ വീണ് മരിച്ചിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയിലെ വാര്‍ളിയില്‍ വെള്ളം നിറഞ്ഞ കുഴിയില്‍ 12കാരനായ കുട്ടിയും മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി